ഫുഡ് ഡെലിവറി ആപ്പുകൾ ഈടാക്കുന്നത് കൊള്ളവിലയോ-വൈറലായി പോസ്റ്റ്
നമ്മൾ ഓർഡർ ചെയ്യുന്ന ഭക്ഷണം മിനിറ്റുകൾക്കകം നമുക്ക് കിട്ടിയാൽ അത് എത്രമാത്രം സന്തോഷമുള്ള കാര്യമാണ്. ഏത് ഭക്ഷണശാലയിൽ നിന്നും നിമിഷങ്ങൾക്കകം ഭക്ഷണം മുന്നിലെത്തിക്കുന്ന ഒട്ടേറെ ആപ്പുകൾ മുന്നിലുണ്ട് താനും. അതേസമയം ഈ ആപ്പുകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷണത്തിനും ഹോട്ടലിൽ നിന്ന് നേരിട്ട് കഴിക്കുന്ന ഭക്ഷണത്തിനും തുല്യവില തന്നെയാണോ ഈടാക്കുന്നത് എന്നതൊന്നും അധികമാരും ശ്രദ്ധിക്കാറില്ല.
എന്നാൽ അടുത്തിടെ മുംബൈയിൽ നിന്നുള്ള ഒരാൾ ഇക്കാര്യം സൂചിപ്പിച്ച് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇടുകയും അത് വൈറൽ ആയിരിക്കുകയുമാണ്. സൊമാറ്റോ വഴി ഓർഡർ ചെയ്ത ഭക്ഷണതക്തിന്ർറെയും ഓഫ് ലൈൻ ബില്ലിന്റെയും ചിത്രങ്ങൾ ഇയാൾ പങ്കിട്ടു.
രണ്ട് ബില്ലിലെയും ഓർഡർ തുകയിലെ വ്യത്യാസം ശ്രദ്ധേയമാണ്. ഓഫ് ലൈനിൽ വില 512 രൂപയാണെങ്കിൽ സൊമാറ്റോ ഓർഡറിന്റെ വില 690 രൂപയാണ് അതും അവരുടെ ഡിസ്കൗണ്ട് ഈടാക്കിയതിനു ശേഷമുള്ളതാണ്. അതായത് ഒരു ഓർഡറിന് 34.76% ചെലവ് വർദ്ധിച്ചിട്ടുണ്ട്.
ഈ പോസ്റ്റിന് ഒട്ടേറെ പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. യോജിച്ചും വിയോജിച്ചും അഭിപ്രായങ്ങൾ വരുന്നുണ്ട്. ഓർഡർ ചെയ്യുമ്പോൾ കാണിക്കുന്ന റസ്റ്റോറന്റ് വിലയേക്കാൾ 10% എങ്കിലും കൂടുതൽ ഇത്തരം ആപ്പുകൾ എടുക്കുന്നുണ്ട് എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത് ഈ ഫുഡ് ഡെലിവറി ആപ്പുകൾ ഈടാക്കുന്നത് അധിക ചാർജ് ആണെങ്കിലും സമയപരിധി മൂലം മിക്ക ഉപയോക്താക്കളും മൗനത്തോടെ ഇത് അംഗീകരിക്കുകയാണ് ചെയ്യുന്നതെന്നും പലരും പറയുന്നു.
അതേസമയം ആവശ്യാനുസരണം ഭക്ഷണം എത്തിക്കാൻ നടത്തുന്ന സേവനത്തെ പ്രകീർത്തിക്കുന്നവരും ഉണ്ട് . ഉപഭോക്താവിന്ർറെ ഈ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട sonata ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. തങ്ങൾ ഇടനിലക്കാരാണെന്നും റസ്റ്റോറന്റുകൾ പറയുന്ന വിലകളിൽ തങ്ങൾക്ക് യാതൊരു നിയന്ത്രണവും ഇല്ലെന്നുമാണ് സൊമോറ്റോ അറിയിക്കുന്നത്